എല്ലാർക്കും കിട്ടിയിട്ടും വാക്സിൻ ഞങ്ങൾക്കു മാത്രം തരുന്നില്ലല്ലോ എന്നു പരിതപിച്ചു കൊണ്ടിരുന്ന ഗർഭിണികളുടെ മുഖങ്ങളിൽ പ്രതീക്ഷയുടെ പുഞ്ചിരി പടർത്തുന്ന ഒരു കേന്ദ്ര ഗവൺമെന്റ് ഉത്തരവ് ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിവരം നിങ്ങളിൽ പലരും ഇതിനകം അറിഞ്ഞിരിയ്ക്കുമല്ലോ.
കൊവിഡ് വൈറസ് ബാധ ഗർഭിണികളിൽ ഉണ്ടാവുകയാണെങ്കിൽ അത് അമ്മയേയും കുട്ടിയേയും ഒരു പോലെ ബാധിയ്ക്കുമെന്ന് നമുക്കറിയാം. ചില വേളകളിൽ അത് അമ്മയുടേയോ ഗർഭസ്ഥ ശിശുവിന്റെയോ ശാരീരിക സ്ഥിതിയെ വളരെ പെട്ടെന്നു തന്നെ സാരമായി ബാധിയ്ക്കുന്നതായി കണ്ടു വരുന്നുമുണ്ട്. അതുകൊണ്ടു തന്നെയാണ് ഇപ്പോൾ വിദഗ്ദ്ധർ വാക്സിൻ ഗർഭിണികൾക്ക് ശുപാർശ ചെയ്തിരിക്കുന്നത്. വാക്സിൻ എടുത്തവരിൽ ഉണ്ടായേക്കാവുന്ന റിസ്കിനെ അപേക്ഷിച്ച് ഗുണഫലങ്ങളാണ് അമ്മമാരിൽ കൂടുതൽ കാണുന്നതെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാർശ.
നാഷണൽ ടെക്നിക്കൽ അഡ്വസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (NTAGI) ആണ് ഗർഭിണികളിൽ വാക്സിൻ ഉപയോഗിയ്ക്കാൻ പച്ചക്കൊടി കാണിച്ചിരിയ്ക്കുന്നത്. പക്ഷേ ഒരേയൊരു വ്യവസ്ഥ മാത്രം. ഗർഭിണികളെ ഈ അസുഖം ബാധിയ്ക്കാനുള്ള സാദ്ധ്യത, അസുഖം വന്നാൽ അമ്മയ്ക്കും കുഞ്ഞിനും വന്നേക്കാവുന്ന സങ്കീർണ്ണതകൾ, വാക്സിൻ എടുക്കുന്നതു മൂലം ലഭ്യമാവുന്ന ഗുണഫലങ്ങൾ, വാക്സിനേഷൻ മൂലം ഉണ്ടായേക്കാം എന്നു നമ്മൾ ഭയപ്പെടുന്ന പാർശ്വ ഫലങ്ങൾ എന്നിവയെപ്പറ്റിയെല്ലാം വിശദമായി പറഞ്ഞു മനസ്സിലാക്കിയ ശേഷം ഉത്തമമായ ഒരു അന്തിമതീരുമാനം എടുക്കുന്നതിന് ഗർഭിണിയെ പ്രാപ്തയാക്കിയിരിയ്ക്കണം എന്നതാണത്.
പതിനെട്ടു വയസ്സിനു മുകളിലുള്ള, ജനസംഖ്യയുടെ 69 ശതമാനം പേർക്കും ഇപ്പോൾ കോവിഡ് വാക്സിന് അർഹതയുണ്ട് എന്നിരിയ്ക്കേ അവരിൽ പകുതിയിലധികവും സ്ത്രീകളാണ് എന്നത് ശ്രദ്ധേയമാണ്. ഏകദേശം 48 ശതമാനം വരുന്ന ഈ വിഭാഗത്തിൽ ധാരാളം ഗർഭിണികളും ഉൾപ്പെടുന്നു. രോഗാതുരരാകുന്ന, രോഗം മൂർഛിയ്ക്കുന്ന ഗർഭിണികൾക്ക് ICU ചികിത്സ വേണ്ടി വരുന്നത് സാധാരണ സ്ത്രീകളേക്കാൾ കൂടുതലാണ് എന്നത് ഏറെ ദുഖകരമായ മറ്റൊരു വസ്തുതയാണ്.
ലോകമെങ്ങും മഹാമാരിയായി ദുരിതപ്പെയ്ത്തു തുടരുന്ന കൊറോണ എന്ന വ്യാധിയെ തുടച്ചു മാറ്റുന്നതിന് രോഗപ്രതിരോധ വാക്സിൻ സ്വീകരിയ്ക്കണോ വേണ്ടയോ എന്ന informed decision എടുക്കാനുളള അധികാരം പൂർണ്ണമായും ഗർഭിണിയിലേയ്ക്ക് നിക്ഷിപ്തമായിരിയ്ക്കുകയാണ് പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം.
നിലവിൽ 3 വാക്സിനുകളാണ് ഇൻഡ്യയിൽ അടിയന്തിര ഘട്ടങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് ലഭ്യമായിരിയ്ക്കുന്നത്. , കോവിഷീൽഡ്, കോവാക്സിൻ, സ്പുട്നിക് വാക്സിൻ എന്നിവ.

വാക്സിൻ എടുക്കാൻ ആഗ്രഹിയ്ക്കുന്ന ഗർഭിണികൾക്ക് ഏതു മാസത്തിൽ വേണമെങ്കിലും അത് എടുക്കാം എന്നാണ് നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളത്. പക്ഷെ informed decision എടുക്കാൻ അവരെ കാര്യങ്ങൾ ശരിയായ രീതിയിൽ ബോദ്ധ്യപ്പെടുത്തണമെന്നു മാത്രം.
ഈയൊരുദ്യമത്തിൽ പങ്കാളികളാകുന്നതിന് വേണ്ടി capacity build നും മുൻനിര പ്രവർത്തകരെ പാകപ്പെടുത്തുന്നതിനും വാക്സിനേറ്റർമാരെയും മറ്റും പരിശീലിപ്പിക്കുന്നതിനും വേണ്ടി സംസ്ഥാനങ്ങൾ orientation class നടത്തണമെന്ന് നിർദ്ദേശിയ്ക്കപ്പെട്ടിട്ടുണ്ട്. കൂടാതെ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകരെക്കൂടി ഇതിൽ ഉൾപ്പെടുത്താനും നിർദ്ദേശമുണ്ട്.

1) മുൻ നിര പോരാളികൾ (FLW) ഭവന സന്ദർശന വേളയിൽ
2) ഗർഭിണികൾക്കുളള ക്ലിനിക്കുകൾ / ആന്റിനേറ്റൽ ക്ലിനിക്കുകൾ നടത്തുമ്പോൾ
3) ഗർഭിണികൾ മറ്റാവശ്യങ്ങൾക്കായി
ആശുപത്രിയിൽ ഡോക്ടറെ കാണുമ്പോൾ
4) വാക്സിൻ എടുക്കാൻ വാക്സിനേഷൻ സെന്ററിൽ ചെല്ലുമ്പോൾ
5) കൗൺസലിംഗ് സമയത്ത് വാക്സിനേറ്റർ അഥവാ ഫ്രന്റ് ലൈൻ വർക്കർ ഗർഭിണികളിൽ കോവിഡ് ബാധ ഉണ്ടായാൽ അമ്മയ്ക്കും കുഞ്ഞിനും ഉണ്ടായേക്കാവുന്ന അപകടസാധ്യതകൾ, വാക്സിൻ എടുത്താലുള്ള പ്രയോജനങ്ങൾ, വാക്സിനേഷനെ തുടർന്നുണ്ടാകാനിടയുള്ള പാർശ്വഫലങ്ങൾ, കുത്തിവയ്പിനെത്തുടർന്ന് ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ എന്നിവയെപ്പറ്റി സംസാരിയ്ക്കേണ്ടതാണ്.
ഇതോടൊപ്പം തന്നെ എങ്ങനെയാണ് കുത്തിവയ്പ്പിന് രജിസ്റ്റർ ചെയ്യേണ്ടത് എന്നും തൊട്ടടുത്തുള്ള വാക്സിനേഷൻ കേന്ദ്രം ഏതാണെന്നും കൂടി ഗർഭിണിയ്ക്കും കൂടെ വരുന്ന ബന്ധുവിനും വിശദമാക്കി കൊടുക്കേണ്ടതാണ്.
ഗർഭിണി ഡോക്ടറുടെ അടുത്ത് ചെക്കപ്പിനു വരുന്ന സമയം, ഈ കാര്യങ്ങളെക്കുറിച്ച് ഡോക്ടർക്ക് അവരെ ബോധവതിയാക്കാവുന്ന ഒരു സുവർണ്ണാവസരമാണ്.

(1) ഗർഭാവസ്ഥ കോവിഡ് രോഗത്തിന്റെ റിസ്ക് കൂട്ടുന്നില്ല എങ്കിൽ കൂടിയും ഗർഭിണികളിൽ ഉണ്ടാകുന്ന കോവിഡ് ഗുരുതരമായേക്കാവുന്നതാണ്.
(2) മാസം തികയാതെ പ്രസവിയ്ക്കാൻ സാദ്ധ്യത കൂടുതൽ ഉള്ളതിനാൽ നവജാത ശിശുവിനു രോഗാതുരത കൂടുതലാവാം.
(3) തുടക്കത്തിൽ ചെറിയ രീതിയിൽ കാണപ്പെടുന്ന അണുബാധ, വളരെപ്പെട്ടെന്നു തന്നെ ഗർഭിണിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ച് ഗുരുതരാവസ്ഥയിലേക്ക് മാറുകയും അതുവഴി ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യവും അപകടത്തിലാവുകയും ചെയ്യാം.
(4) അതു കൊണ്ടു തന്നെ ഗർഭിണികൾ സ്വയം രോഗബാധ വരുന്നതിൽ നിന്ന് ഒഴിഞ്ഞു മാറാൻ ശ്രമിയ്ക്കുക തന്നെ വേണം. പ്രത്യേകിച്ച് കുത്തിവയ്പിപ്പിനു സന്നദ്ധരാവുന്നതിലൂടെ.
(5) രോഗബാധിതരാകാൻ സാദ്ധ്യത കൂടുതലുള്ള ഗർഭിണികളും, പ്രമേഹം മുതലായ സങ്കീർണതകൾ കൂടെയുള്ള ഗർഭിണികളും നിർബന്ധമായും വാക്സിൻ എടുക്കേണ്ടതാണ് എന്ന് WHO നിഷ്കർഷി യ്ക്കുന്നു.




രോഗലക്ഷണങ്ങൾ കാണപ്പെടുന്ന ഗർഭിണികളിലാണ് (Symptomatic Covid patients) മരണം വരെ എത്തിച്ചേരാവുന്ന ഗുരുതര രോഗബാധ കൂടുതൽ ഉണ്ടാവുന്നത്. ഇത്തരക്കാരിൽ ICU വിൽ പ്രവേശനം വേണ്ടി വരുന്ന തരത്തിലുള്ള രോഗബാധ, മാസം തികയാതെ തന്നെ
ഗർഭിണിയെ പ്രസവിപ്പിയ്ക്കേണ്ടിവരിക, ഗർഭിണിയുടെ രക്ത സമ്മർദ്ദം ക്രമാതീതമായി കൂടുക, സിസേറിയൻ നിരക്ക് കൂടുക മുതൽ മരണം വരെ സംഭവിയ്ക്കാവുന്ന സങ്കീർണ ഗർഭമാവാൻ സാദ്ധ്യതയുണ്ട്

ഏകദേശം 95 ശതമാനം കുഞ്ഞുങ്ങളിലും ഒരു പ്രശ്നവും ഇല്ലാതെ തന്നെ അമ്മമാർക്ക് കോവിഡ് രോഗബാധ മാറിപ്പോവാറുണ്ട്. പക്ഷെ ചുരുക്കം ചില ഗർഭിണികളിൽ രോഗം മാരകമാവുകയാണെങ്കിൽ പ്രസവം നേരത്തേ തന്നെ ആക്കേണ്ടി വരുമെന്ന് സൂചിപ്പിച്ചല്ലോ. അതുവഴി മാസം തികയാതെ ജനിയ്ക്കുന്ന കുഞ്ഞിനെ കൂടുതൽ ദിവസങ്ങൾ ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടതായി വരാം. നവജാത ശിശു പരിചരണ യൂണിറ്റുകളിൽ ICU ശുശ്രൂഷയും വേണ്ടി വരും.അപൂർവ്വമായി മരണം വരെ സംഭവിയ്ക്കാവുന്നതാണ്.

1) ഗർഭത്തിനു മുൻപു തന്നെ വേറെ
രോഗങ്ങൾക്ക് അടിമപ്പെട്ടിരുന്ന ഗർഭിണികൾ.
ഉദാഹരണത്തിന് ,
പ്രമേഹം,
രക്തസമ്മർദ്ദം,
ആസ്ത്മ,
COPD,
സിസ്റ്റിക് ഫൈബ്രോസിസ് പോലെയുള്ള ശ്വാസകോശ രോഗങ്ങൾ,
പ്രായമേറെയുള്ള ഗർഭിണികൾ,
പൊണ്ണത്തടിയുള്ളവർ,
അവയവങ്ങൾ മാറ്റിവയ്ക്കപ്പെട്ടവർ,
സിക്കിൾ സെൽ അനീമിയ എന്ന രോഗം ബാധിച്ചവർ(ഹോമോ സൈഗസ്),
ഇമ്മ്യൂണോ സപ്രസന്റ് തെറാപ്പി സ്വീകരിയ്ക്കുന്നവർ,
ദീർഘകാല വൃക്കാ രോഗ ബാധിതർ,
ഡയാലിസിസ് രോഗികൾ,
ജന്മനാലോ അല്ലാത്തതോ ആയ കാരണങ്ങൾ മൂലം ഹൃദ്രോഗം ബാധിച്ചവർ,
തുടങ്ങിയവരിൽ കോവിഡ് രോഗം തിക്ത ഫലങ്ങൾ ഉണ്ടാക്കിയേക്കാം.

മുൻനിരആരോഗ്യ പ്രവർത്തകരുടെ ഉപദേശ പ്രകാരം വാക്സിന്റെ ഗുണഫലങ്ങൾ ബോദ്ധ്യപ്പെട്ടു ദോഷവശങ്ങൾക്കു സാദ്ധ്യത കുറവാണ് എന്ന് മനസ്സിലാക്കി സ്വയം സന്നദ്ധരായി വരുന്ന എല്ലാവർക്കും വാക്സിൻ എടുക്കാവുന്നതാണ്. അതിനായി സമ്മത പത്രം ഒപ്പിട്ടു നൽകേണ്ടതാണ്.
സംസ്ഥാനത്തെ മുഴുവൻ ഗർഭിണികൾക്കും സമയബന്ധിതമായി കോവിഡ് വാക്സിൻ നൽകാൻ ലക്ഷ്യമിട്ടു കൊണ്ട് മാതൃകവചം എന്ന പദ്ധതിക്ക് കേരള സർക്കാർ രൂപം നൽകിയിട്ടുണ്ട്. ജൂലൈ 15 മുതൽ 15 ദിവസം കൊണ്ട് സംസ്ഥാനത്തെ എല്ലാ ഗർഭിണികൾക്കും ആദ്യ ഡോസ് വാക്സിൻ ഉറപ്പുവരുത്തുക എന്നതാണ് ആദ്യ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.

കോവിഡ് വന്നു മാറി 3 മാസത്തിനു ശേഷം.
ഗർഭിണി ആയിരിയ്ക്കുമ്പോൾ കോവിഡ് വന്നവർക്ക് പ്രസവ ശേഷം ഉടൻ തന്നെ വാക്സിൻ എടുത്താൽ മതി.

ഗർഭാവസ്ഥയിൽ എപ്പോൾ വേണമെങ്കിലും കോവിഡ് വാക്സിൻ എടുക്കാം.





SMS പാലിയ്ക്കാൻ മറക്കരുത്.രണ്ട് മാസ്ക് ധരിയ്ക്കുക, അടിക്കടി കൈ കഴുകുക, ആൾക്കൂട്ടം ഒഴിവാക്കുക, തനിയ്ക്കും കുടുംബാംഗങ്ങൾക്കും കോവിഡ് വരാതെ സൂക്ഷിയ്ക്കുക.

സാധാരണ ചെയ്യുന്ന പോലെ cowin പോർട്ടലിലോ വാക്സിനേഷൻ സെന്ററിൽ on site രജിസ്ട്രേഷനോ ചെയ്യാവുന്നതാണ്.

ഇല്ല.

Td വാക്സിനും കോവിഡ് വാക്സിനും ഒരേ ദിവസം തന്നെ ഇരു കൈകളിലുമായി എടുക്കാം.
ഒരേ ദിവസം തന്നെ എടുക്കാൻ സാധിച്ചില്ലെങ്കിൽ ഇവ തമ്മിൽ രണ്ടാഴ്ചയുടെ ഇടവേള ഉണ്ടാവണം എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.


നിലവിലെ വിവരങ്ങൾ അനുസരിച്ച് വാക്സിൻ ഗർഭിണിയ്ക്കോ ഗർഭസ്ഥ ശിശുവിനോ ഗുരുതരമായ ദോഷഫലങ്ങൾ ഉണ്ടാക്കുന്നതായി അറിവില്ല. പക്ഷെ ഏതൊരു വാക്സിൻ എടുത്താലും ഉണ്ടാകാവുന്നതു പോലെ ചെറിയ രീതിയിൽ പനി, ശരീരം വേദന, കുത്തിവയ്പ് എടുത്ത സ്ഥലത്തു വേദന, ചെറിയ അസ്വസ്ഥതകൾ എന്നിവ 1-3 വരെ ദിവസങ്ങളിൽ ഉണ്ടാകാവുന്നതാണ്. പക്ഷെ ദീർഘകാലത്തെ ഫലങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ കുറവാണ്.

മറ്റുള്ളവരിൽ എന്ന പോലെ ഗർഭിണികളിലും കോവിഡ് വാക്സിനേഷൻ താഴെ പറയുന്ന സാഹചര്യങ്ങളിൽ തീർച്ചയായും ഒഴിവാക്കേണ്ടതാണ്.
1) ആദ്യ തവണ വാക്സിൻ എടുത്തപ്പോൾ അലർജി / അനാഫിലാക്സിസ് ഉണ്ടായവർ
2) ഏതെങ്കിലും വാക്സിനോടോ, കുത്തിവയ്പിനോടോ, മരുന്നിനോടോ , ഭക്ഷണത്തിനോടോ അലർജി ഉണ്ടായവർ
താൽക്കാലികമായി വാക്സിനേഷൻ ഒഴിവാക്കേണ്ട സാഹചര്യങ്ങൾ ഇനി പറയുന്നവയാണ്.
1) കോവിഡ് ബാധ വന്നവർക്ക് മൂന്നു മാസത്തേക്ക് വാക്സിൻ എടുക്കാൻ പാടില്ല, അഥവാ രോഗം ഭേദമായ ശേഷം 4 – 8 ആഴ്ച കഴിഞ്ഞിട്ട് എടുക്കാം.
2) ഇപ്പോൾ രോഗം ബാധിച്ചിരിയ്ക്കുന്നവർക്ക്
3) വൈറസ് ബാധ ഉണ്ടായപ്പോൾ ആന്റി ബോഡി ചികിത്സ / പ്ലാസ്മ ചികിത്സ നടത്തിയവരിൽ

ഈ വിഷയത്തിലെ ആഗോള തലത്തിൽ പ്രഗത്ഭരായിട്ടുള്ളവർ വാക്സിന്റെ ഗുണ ദോഷ വശങ്ങൾ വിശകലനം ചെയ്യുകയും ഗർഭിണികൾക്ക് ആശ്വാസം നൽകത്തക്ക രീതിയിൽ ഒരു പോസിറ്റീവായ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഈ വിഷയത്തെപ്പറ്റിയുള്ള ദീർഘകാല പഠനങ്ങൾ ഇല്ല എന്നത് ഒപ്പം സമ്മതിച്ചു തന്നിരിയ്ക്കുകയുമാണ്.
WHO: ഗുണദോഷങ്ങൾ തുലനം ചെയ്യുമ്പോൾ കൂടുതൽ ഗുണപ്രദമെന്ന് കണ്ടാൽ റീ കോംബിനന്റ് വാക്സിൻ ഉപയോഗിയ്ക്കാം എന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിച്ചിട്ടുണ്ട്.
WHO: വാക്സിനേഷനു മുൻപ് പ്രെഗ്നൻസി ടെസ്റ്റ് നടത്തണമെന്നു നിഷ്ക്കർഷിയ്ക്കുകയോ പ്രഗ്നൻസി വൈകിയ്ക്കണമെന്നോ ഗർഭഛിദ്രം നടത്തണമെന്നോ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല.
FIGO (ഇൻറർ നാഷണൽ ഫെഡറേഷൻ ഓഫ് ഗൈനക്കോളജി ആന്റ് ഒബ്സ്റ്റട്രിക്സ്): Risk based approach ഗർഭിണികൾക്ക് ഗുണകരമല്ല.
RCOG (റോയൽ കോളേജ്, ലണ്ടൻ): എല്ലാ ജനങ്ങൾക്കുമെന്ന പോലെ ഗർഭിണികൾക്കും വാക്സിൻ നൽകേണ്ടതാണ് എന്ന് നിർദ്ദേശിച്ചിരിയ്ക്കുകയാണ്. ഒപ്പം അമേരിയ്ക്കയിലെ ACOG മുന്നോട്ടു വച്ചിരിയ്ക്കുന്നതും മറ്റൊന്നല്ല തന്നെ. ഏതൊരു ജനതയെയും പോലെ ഗർഭിണി കൾക്കും വാക്സിന് അവകാശമുണ്ടെന്നും പ്രെഗ്നൻസി ടെസ്റ്റ് നടത്തേണ്ട കാര്യമില്ലെന്നും ഗർഭിണി ആവാൻ ഉദ്ദേശിയ്ക്കുന്നവർക്ക് വാക്സിൻ എടുക്കാമെന്നും, അമ്പതു വയസ്സിൽ താഴെയുള്ള എല്ലാ സ്ത്രീകൾക്കും വാക്സിൻ അനുവദനീയമാണെന്നും കോളേജ് വ്യക്തമാക്കുന്നു. പക്ഷെ mRNA വാക്സിൻ എടുക്കുന്നവർക്ക് വന്നേക്കാവുന്ന ഒരു സങ്കീർണതയായ രക്തക്കുഴലുകളിൽ രക്തം കട്ടപിടിയ്ക്കുന്ന അസുഖത്തെപ്പറ്റിയും അതിനെ ത്തുടർന്നുണ്ടാകാവുന്ന പ്ലേറ്റ്ലെറ്റ് എന്ന രക്താണുവിന്റെ ദൗർലഭ്യത്തെപ്പറ്റിയും ഒക്കെ ശർഭിണിയ്ക്ക് ഒരു അവബോധം സൃഷ്ടിയ്ക്കണം എന്നുകൂടി കോളേജ് പറഞ്ഞു വയ്ക്കുന്നു.
ഗർഭിണികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ആവശ്യാനുസരണം വാക്സിൻ യഥാസമയം ലഭ്യമാകുന്നു എന്ന് ഗവണ്മെന്റ് നിഷ്കർഷ പുലർത്തേണ്ടതുണ്ട്.
വരും തലമുറയുടേയും അതിജീവനത്തിന് വഴിയൊരുക്കുന്ന മാതൃകവചത്തിന്റെ വിജയത്തിനായി നമുക്കൊത്തു ചേരാം.
Credits:
ഡോ. സ്വപ്ന ഭാസ്കർ
Info Clinic